തെരെഞ്ഞെടുപ്പിന് സ്വാധീനിച്ചേക്കും; ഗീതാ മെഹ്ത പത്മശ്രീ പുരസ്കാരം നിരസിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരി ഗീതാ മെഹ്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്ഡ പുരസ്കാരം സ്വീകരിക്കുന്നത് പലവിധ തെറ്റിധാരണകള്ക്കും ഇടയാക്കും. രാഷ്ട്രീയപരമായി അത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് പോകാന് താല്പ്പര്യമില്ല. അതിനാല് പത്മശ്രി പുരസ്കാരം നിഷേധിക്കുകയാണെന്ന് ഗീതാ മെഹ്ത വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക്കിന്റെ സഹോദരി കൂടിയാണ് ഗീതാ മെഹ്ത.
സര്‍ക്കാറിനെയും പത്മശ്രീ പുരസ്‌കാരത്തെയും താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാരം സ്വീകരിക്കുന്നത് അനുചിതമാവുമെന്ന് ഖേദത്തോടെ അറിയിക്കുന്നതായി അവര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ നരേന്ദ്ര മോഡിയുമായി ഗീതാ മെഹ്തയും ഭര്‍ത്താവ് സോണി മെഹ്തയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ച ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോഡിയുടെ ആത്മകഥ എഴുതാനായി ഗീതാ മെഹ്ത ശ്രമങ്ങള്‍ ആരംഭിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ ലഭിച്ചിരിക്കുന്ന പത്മശ്രീ പുരസ്‌കാരം രാഷ്ട്രീയ തെറ്റിധാരണകള്‍ ഉണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോഡി നിയന്ത്രിക്കുന്ന യന്ത്രമാണ് പട്‌നായിക് എന്നായിരുന്നു രാഹുലിന്റെ ആരോപണം. പട്‌നായിക്കുമായി മോഡിയുടെ ബന്ധമാണ് ഗീതാ മെഹ്തയ്ക്ക് പത്മശ്രീ നേടിക്കൊടുത്തതെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.