കര്‍ണാടക തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വാളെടുത്ത് യശ്വന്ത് സിന്‍ഹ

കര്ണാടകയില് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ബി.ജെ.പി മുന് നേതാവും മുന് കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്ഹ. ബി.ജെ.പി സര്ക്കാര് രൂപവത്കരിച്ചത് ഭരണഘടനാവിരുദ്ധമായ നീക്കത്തിലൂടെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില് രാഷ്ട്രപതിഭവന് പുറത്ത് പ്രതിഷേധിച്ച സിന്ഹ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അണിനിരക്കാന് ജനങ്ങളോട് ആഹ്വാനം ചെയ്തു.
 | 

കര്‍ണാടക തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വാളെടുത്ത് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത് ഭരണഘടനാവിരുദ്ധമായ നീക്കത്തിലൂടെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ രാഷ്ട്രപതിഭവന് പുറത്ത് പ്രതിഷേധിച്ച സിന്‍ഹ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇപ്പോള്‍ കര്‍ണാടകത്തില്‍ നടക്കുന്ന നാടകങ്ങള്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണെന്ന് സിന്‍ഹ പറഞ്ഞു. ബി.ജെ.പിയുടെ ഭരണഘടനാവിരുദ്ധ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കര്‍ണാടകത്തിലെ വിഷയം സുപ്രീം കോടതിയിലെത്തിയത്. ഗവര്‍ണര്‍മാര്‍ പാര്‍ട്ടികളുടെ പടയാളികളായി പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ബിജെപിക്ക് ഇല്ല. പിന്തുണ നല്‍കാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയോ എം.എല്‍.എമാരോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. അതിനിടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗിനാണ് ഗവര്‍ണര്‍ സാഹചര്യം ഒരുക്കിയിട്ടുള്ളതെന്ന് സിന്‍ഹ വിമര്‍ശിക്കുന്നു. ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ മുന്‍പും വിമര്‍ശനങ്ങളുമായി സിന്‍ഹ രംഗത്ത് വന്നിരുന്നു. മോഡിയുടെ വികസന നയത്തിനെതിരെയും ആര്‍എസ്എസിന്റെ വര്‍ഗീയ നിലപാടുകളെയും ശക്തമായി വിമര്‍ശിച്ച വ്യക്തി കൂടിയാണ് അദ്വാനി പക്ഷക്കാരനായിരുന്ന സിന്‍ഹ.