സൊഹ്‌റാബുദീന്‍ ഷെയ്ഖ് കേസ്; ജഡ്ജിയുടെ മരണത്തില്‍ അമ്പേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ

സൊഹ്റാബുദ്ദീന് ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല് കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിയുടെ ദുരൂഹ മരണത്തില് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്ഹ. ബിജെപി ദേശീയാധ്യക്ഷന് അമിത് ഷാ പ്രതിയായ കേസില് വാദം കേട്ട ജഡ്ജി ഹര്കിഷന് ലോയയെ ദുരൂഹ സാഹചര്യത്തില് നാഗ്പൂരിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. മരണത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബന്ധുക്കള് ആവശ്യപ്പെട്ടിരുന്നു.
 | 

സൊഹ്‌റാബുദീന്‍ ഷെയ്ഖ് കേസ്; ജഡ്ജിയുടെ മരണത്തില്‍ അമ്പേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി:സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസില്‍ വാദം കേട്ട ജഡ്ജി ഹര്‍കിഷന്‍ ലോയയെ ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് സിന്‍ഹ ആവശ്യപ്പെട്ടിരിക്കുന്നത്. അമിത് ഷാ പ്രതിയായ കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുള്ളതായി സംശയിക്കണമെന്നും മരിച്ച ജഡ്ജി ലോയയ്ക്ക് സോഹ്‌റാബുദ്ദീന്‍ കേസില്‍ ബോംബെ ഹൈക്കോടതിയിലെ ഒരു ജഡ്ജി 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണം ഗൗരവമുള്ളതാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.