യെഡിയൂരപ്പ വിശ്വാസവോട്ട് നേടി; സ്പീക്കര്‍ രമേഷ് കുമാര്‍ രാജിവെച്ചു

106 എംഎല്എമാര് വിശ്വാസവോട്ടിനെ പിന്തുണച്ചു.
 | 
യെഡിയൂരപ്പ വിശ്വാസവോട്ട് നേടി; സ്പീക്കര്‍ രമേഷ് കുമാര്‍ രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടെടുപ്പിലാണ് മുഖ്യമന്ത്രി യെഡിയൂരപ്പ ഭൂരിപക്ഷം തെളിയിച്ചത്. 106 എംഎല്‍എമാര്‍ വിശ്വാസവോട്ടിനെ പിന്തുണച്ചു. വിശ്വാസ വോട്ടിന് പിന്നാലെ സ്പീക്കര്‍ രമേഷ് കുമാര്‍ രാജി വെച്ചു. 105 അംഗങ്ങളാണ് സഭയില്‍ ബിജെപിക്കുള്ളത്. തലയെണ്ണി വോട്ടെടുപ്പ് വേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.

17 അംഗങ്ങള്‍ അയോഗ്യരാക്കപ്പെട്ടതോടെ ബിജെപി വിശ്വാസം തെളിയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. യെഡിയൂരപ്പയ്ക്ക് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ പിന്തുണയുണ്ടാകുമെന്ന് എച്ച്.ഡി.കുമാരസ്വാമിയും സഭയില്‍ പറഞ്ഞു.