യെദിയൂരപ്പ തുടങ്ങി; കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ പിന്‍വലിച്ചു

അധികാരം ഏറ്റെടുത്ത് മണിക്കൂറുകള്ക്കകം രാഷട്രീയ കരുനീക്കങ്ങളുമായി ബി.എസ് യെദിയൂരപ്പ. അധികാരമേറ്റെടുത്ത ഉടന് ഇന്റലിജന്സ് മേധാവി ഉള്പ്പെടെയുള്ള മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്വലിച്ചു. പിന്നീട് കോണ്ഗ്രസ് എം.എല്.എ മാരെ പാര്പ്പിച്ച ബിതടിയിലെ ഈഗിള്ടണ് റിസോര്ട്ടിന് നല്കിയ സുരക്ഷയും പിന്വലിച്ചു. ബിജെപി കോണ്ഗ്രസ് എംഎല്എമാരെ റാഞ്ചുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില് പുതിയ നീക്കങ്ങള് കോണ്ഗ്രസ് ഏതു വിധത്തില് നേരിടുമെന്നതാണ് നിരീക്ഷകര് ഉറ്റുനോക്കുന്നത്.
 | 

യെദിയൂരപ്പ തുടങ്ങി; കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ പിന്‍വലിച്ചു

ബംഗളുരു: അധികാരം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കകം രാഷട്രീയ കരുനീക്കങ്ങളുമായി ബി.എസ് യെദിയൂരപ്പ. അധികാരമേറ്റെടുത്ത ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷയും പിന്‍വലിച്ചു. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍ കോണ്‍ഗ്രസ് ഏതു വിധത്തില്‍ നേരിടുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനായിരിക്കും ഇനി ശ്രമിക്കുക. അതേസമയം ബിജെപി പാളയത്തിലും ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആകെ കൈയിലുള്ള എം.എല്‍.എമാരില്‍ രണ്ടു പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാള്‍ അനാരോഗ്യത്തിന്റെ പേരില്‍ വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ നേരത്തെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന സ്വതന്ത്ര എംഎല്‍എ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.