വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ ടിപ്പു ജയന്തി നിര്‍ത്തലാക്കി യെഡിയൂരപ്പ സര്‍ക്കാര്‍

നിയമസഭയില് വിശ്വാസ വോട്ട് നേടിയതിന് ശേഷം ടിപ്പു ജയന്തി ആഘോഷം നിര്ത്തലാക്കി യെഡിയൂരപ്പ സര്ക്കാര്.
 | 
വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ ടിപ്പു ജയന്തി നിര്‍ത്തലാക്കി യെഡിയൂരപ്പ സര്‍ക്കാര്‍

ബംഗളൂരു: നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയതിന് ശേഷം ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കി യെഡിയൂരപ്പ സര്‍ക്കാര്‍. യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാ വര്‍ഷവും നവംബറില്‍ നടത്തുന്ന ആഘോഷം ഈ വര്‍ഷം നവംബര്‍ 10നായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്.

കുടകിലെ എംഎല്‍എമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനമെന്ന് യെഡിയൂരപ്പ പറഞ്ഞു. അതേസമയം ഈ തീരുമാനം വര്‍ഗ്ഗീയത നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സിദ്ധരാമയ്യ സര്‍ക്കാര്‍ 2015ലാണ് ടിപ്പു ജയന്തി ആഘോഷമായി ആചരിച്ചു തുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

ശക്തമായ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു. 2016ല്‍ ജയന്തി ആഘോഷങ്ങളെത്തുടര്‍ന്ന് കുടക് മേഖലയില്‍ വര്‍ഗീയ കലാപമുണ്ടാകുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.