കന്നഡയുടെ പ്രാധാന്യം അടിയറ വെക്കില്ല; അമിത് ഷായുടെ ഹിന്ദി പ്രസ്താവനയ്‌ക്കെതിരെ യെദിയൂരപ്പ

അമിത് ഷായുടെ ഹിന്ദി അനുകൂല പ്രസ്താവനയ്ക്കെതിരെ കര്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
 | 
കന്നഡയുടെ പ്രാധാന്യം അടിയറ വെക്കില്ല; അമിത് ഷായുടെ ഹിന്ദി പ്രസ്താവനയ്‌ക്കെതിരെ യെദിയൂരപ്പ

ബംഗളൂരു: അമിത് ഷായുടെ ഹിന്ദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് ബിജെപി മുഖ്യമന്ത്രിയായ യെദിയൂരപ്പ അമിത് ഷായുടെ ഹിന്ദി അജണ്ടയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണെന്നും കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് ഏറ്റവും പ്രധാന ഭാഷയെന്നും യെദിയൂരപ്പ പറഞ്ഞു.


കന്നഡയുടെ പ്രാധാന്യം ഒരിക്കലും അടിയറ വെക്കില്ലെന്നും കന്നഡയുടെയും സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെയും പ്രചാരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും യെദിയൂരപ്പ വ്യക്തമാക്കി. ഒരു രാജ്യം ഒരു ഭാഷയെന്നായിരുന്നു അമിത് ഷാ ഹിന്ദി ദിനത്തില്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളും മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

ആദ്യ ഘട്ടത്തില്‍ മൗനം പാലിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ വികാരത്തെ മാനിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് യെദിയൂരപ്പ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.