ഫോനി ഒഡിഷ തീരത്തേക്ക്; കേരളത്തില്‍ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

കേരളത്തില് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്ട്ട് പിന്വലിച്ചു.
 | 
ഫോനി ഒഡിഷ തീരത്തേക്ക്; കേരളത്തില്‍ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങുന്നു. ഇതേത്തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. മെയ് 3ന് ഫോനി ഒഡി തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത. തമിഴ്‌നാട് മുതല്‍ ബംഗാള്‍ വരെയുള്ള കിഴക്കന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനി ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്.

വരും മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി ഇതു മാറുമെന്നും ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.