ഇതരജാതിക്കാരിയെ പ്രണയിച്ച യുവാവിന്റെ മാതാപിതാക്കളെ ആള്‍ക്കൂട്ടം വിഷംകൊടുത്ത് കൊന്നു

ഇതരജാതിക്കാരിയെ പ്രണയിച്ച യുവാവിന്റെ മാതാപിതാക്കളെ ആള്ക്കൂട്ടം വിഷംകൊടുത്ത് കൊന്നു. കര്ണാടകയിലെ രാമ നഗര ജില്ലയിലാണ് സംഭവം. കര്ഷകനായ സിദ്ധരാജു ഭാര്യ സാകമ്മ എന്നിവരാണ് ജാതീയ ആക്രമണത്തില് കൊല്ലപ്പെട്ടത്. പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച പുലര്ച്ചെ സിദ്ധരാജുവിന്റെ വീട്ടിലെത്തിയ ആള്ക്കൂട്ടം ഇരുവര്ക്കും വിഷം നല്കി കൊലപ്പെടുത്തുകയായിരുന്നു.
 | 
ഇതരജാതിക്കാരിയെ പ്രണയിച്ച യുവാവിന്റെ മാതാപിതാക്കളെ ആള്‍ക്കൂട്ടം വിഷംകൊടുത്ത് കൊന്നു

ബംഗുളുരു: ഇതരജാതിക്കാരിയെ പ്രണയിച്ച യുവാവിന്റെ മാതാപിതാക്കളെ ആള്‍ക്കൂട്ടം വിഷംകൊടുത്ത് കൊന്നു. കര്‍ണാടകയിലെ രാമ നഗര ജില്ലയിലാണ് സംഭവം. കര്‍ഷകനായ സിദ്ധരാജു ഭാര്യ സാകമ്മ എന്നിവരാണ് ജാതീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ സിദ്ധരാജുവിന്റെ വീട്ടിലെത്തിയ ആള്‍ക്കൂട്ടം ഇരുവര്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

സിദ്ധരാജു-സാകമ്മ ദമ്പതികളുടെ മകനായ മനു(23) സമീപ പ്രദേശത്തുള്ള ഒരു യുവതിയുമായി വളരെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയം യുവതി വീട്ടിലറിയിച്ചെങ്കിലും വിവാഹത്തിന് അനുമതി ലഭിച്ചില്ല. യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഇതോടെ മനുവും യുവതിയും ഗ്രാമം വിട്ട് പോകുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മനുവിനെ തേടി യുവതിയുടെ ബന്ധുക്കളെത്തി. തുടര്‍ന്ന് സിദ്ധരാജുവിനെയും സാകമ്മയെയും ബലമായി വിഷം കുടിപ്പിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് ക്രൂരകൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. മനുവിന്റെ രക്ഷിതാക്കളെ ആശുപത്രിയിലെത്തിക്കുന്നതിനായി എത്തിയ ആംബുലന്‍സ് അക്രമികള്‍ തടഞ്ഞുവെച്ചതായിട്ടും ആരോപണങ്ങളുണ്ട്.