ചാനല്‍ ചര്‍ച്ചയില്‍ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചു പറഞ്ഞ യുവാവിനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചു; വീഡിയോ

ചാനല് ചര്ച്ചക്കിടെ കേന്ദ്ര സര്ക്കാരിനെ വിമര്ശിച്ച വിദ്യാര്ത്ഥിയെ ബിജെപി പ്രവര്ത്തകര് മര്ദ്ദിച്ചു. ബുധനാഴ്ച ഉത്തര്പ്രദേശിലെ മുസാഫര്നഗറില് ഭാരത് സമാചാര് ചാനല് നടത്തിയ ചര്ച്ചക്കിടെയായിരുന്നു സംഭവം. ചര്ച്ചയില് പങ്കെടുത്ത് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച അദ്നാന് എന്ന യുവാവിനെയാണ് ബിജെപി പ്രവര്ത്തകര് ക്രൂരമായി മര്ദ്ദിച്ചത്.
 | 
ചാനല്‍ ചര്‍ച്ചയില്‍ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചു പറഞ്ഞ യുവാവിനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചു; വീഡിയോ

ലഖ്‌നൗ: ചാനല്‍ ചര്‍ച്ചക്കിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച വിദ്യാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭാരത് സമാചാര്‍ ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ചര്‍ച്ചയില്‍ പങ്കെടുത്ത് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച അദ്‌നാന്‍ എന്ന യുവാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ ബിജെപിക്കാര്‍ തന്നെ തീവ്രവാദി എന്നു വിളിച്ചാണ് ആക്രമിച്ചതെന്ന് അദ്‌നാന്‍ പറഞ്ഞു. മര്‍ദ്ദിച്ചത് ബിജെപിക്കാരാണെന്നും നടപടിയെടുക്കാമെന്ന് പറഞ്ഞ പോലീസ് ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്‌നാന്‍ പരാതിപ്പെട്ടു.

ചാനല്‍ ചര്‍ച്ചയില്‍ ബിജെപിക്കെതിരെ സംസാരിക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നാണ് അവതാരകനായ നരേന്ദ്ര പ്രതാപ് പറഞ്ഞത്. പ്രദേശത്തെ തൊഴില്‍ സാധ്യതയെക്കുറിച്ചും വിദ്യാഭ്യാസ സൗകര്യത്തെക്കുറിച്ചുമാണ് താന്‍ പരിപാടിയില്‍ ചോദിച്ചത്. അദ്‌നാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നും നരേന്ദ്ര പ്രതാപ് വ്യക്തമാക്കി.

വീഡിയോ കാണാം