ഡല്‍ഹിയില്‍ റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി യുവാവിന്റെ ആത്മഹത്യ; മൊബൈലില്‍ പകര്‍ത്തി യാത്രക്കാര്‍

ഡല്ഹിയിലെ സാക്കൂര് ബസ്തി റെയില്വേ സ്റ്റേഷനില് തീകൊളുത്തി യുവാവ് ആതമഹത്യ ചെയ്തു. 20 വയസുള്ള സിഖ് യുവാവാണ് പരസ്യമായി ആത്മഹത്യ ചെയ്തത്. എന്നാല് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര് ഉള്പ്പെടെ ആരും യുവാവിനെ രക്ഷിക്കാന് തയ്യാറായില്ല. യാത്രക്കാര് സംഭവം മൊബൈല് ഫോണില് പകര്ത്തുകയായിരുന്നു.
 | 

ഡല്‍ഹിയില്‍ റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി യുവാവിന്റെ ആത്മഹത്യ; മൊബൈലില്‍ പകര്‍ത്തി യാത്രക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് ആതമഹത്യ ചെയ്തു. 20 വയസുള്ള സിഖ് യുവാവാണ് പരസ്യമായി ആത്മഹത്യ ചെയ്തത്. എന്നാല്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരും യുവാവിനെ രക്ഷിക്കാന്‍ തയ്യാറായില്ല. യാത്രക്കാര്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. പ്ലാറ്റ്‌ഫോമിലെത്തിയ യുവാവ് ബാഗില്‍ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവാവ് കരഞ്ഞെങ്കിലും ആരും തയ്യാറായില്ല. റെയില്‍വേ സംരക്ഷണ സേനയും പോലീസും തമ്മില്‍ രക്ഷാപ്രവര്‍ത്തനത്തേച്ചൊല്ലി തര്‍ക്കവുമുണ്ടായി.

മൂന്ന് മണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടന്നതിനു ശേഷമാണ് ജഡം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ബന്ധുക്കള്‍ അന്വേഷിച്ചെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.