യുവാവ് 3 വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ യുവാവ് മൂന്ന് വയസുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു. ഉത്തര്പ്രദേശിലെ മീററ്റിലാണ് സംഭവം. ആഘോഷങ്ങള്ക്കിടയില് നിന്ന് മീററ്റ് മിലക് ഗ്രാമവാസിയായ ശശികുമാറിന്റെ മകളോടാണ് അയല്വാസിയായ യുവാവിന്റെ ക്രൂരത. ഇയാള് ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഉടന് പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന ദീപാവലി ആഘോഷങ്ങള്ക്കിടയില് മകളെ അയല്ക്കാരനായ യുവാവ് വിളിച്ചുകൊണ്ടുപോയി വായില് പടക്കം തിരുകി പൊട്ടിക്കുകയായിരുന്നുവെന്നാണ് ശശികുമാറിന്റെ പരാതിയില് പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലായ പെണ്കുട്ടിയെ സമീപത്തെ മെഡിക്കല് കോളേജ്
 | 
യുവാവ് 3 വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

 

ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ യുവാവ് മൂന്ന് വയസുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മീററ്റ് മിലക് ഗ്രാമവാസിയായ ശശികുമാറിന്റെ മകളോടാണ് അയല്‍വാസിയായ യുവാവിന്റെ ക്രൂരത. ഇയാള്‍ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച്ച നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ മകളെ അയല്‍ക്കാരനായ യുവാവ് വിളിച്ചുകൊണ്ടുപോയി വായില്‍ പടക്കം തിരുകി പൊട്ടിക്കുകയായിരുന്നുവെന്നാണ് ശശികുമാറിന്റെ പരാതിയില്‍ പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റിട്ടുണ്ട്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായിട്ടാണ് സൂചന. പെണ്‍കുട്ടിയുടെ വായിലെയും തൊണ്ടയിലെയും പൊള്ളല്‍ അതീവ ഗുരുതരമാണ്. പെണ്‍കുട്ടിയ്ക്ക് ഇതുവരെ അമ്പതോളം തുന്നലുകളിട്ടതായി ഡോക്ടര്‍മാരും അറിയിച്ചു. സംഭവത്തിന് ശേഷം പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായിട്ടും സൂചനയുണ്ട്. ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ്.