സ്വര്‍ണ്ണവിലയിലെ ഇടിവ് തുടരുന്നു; പത്ത് ദിവസത്തില്‍ കുറഞ്ഞത് 1360 രൂപ

സ്വര്ണ്ണ വിലയില് വീണ്ടും കുറവ്.
 | 
സ്വര്‍ണ്ണവിലയിലെ ഇടിവ് തുടരുന്നു; പത്ത് ദിവസത്തില്‍ കുറഞ്ഞത് 1360 രൂപ

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ്. 27,760 രൂപയാണ് പവന് ഇന്ന് രേഖപ്പെടുത്തിയത്. ശനിയാഴ്ച മാത്രം 120 രൂപ കുറവുണ്ടായി. വെള്ളിയാഴ്ച 27,80 രൂപയായിരുന്നു പവന് വില. സെപ്റ്റംബര്‍ 4ന് രേഖപ്പടുത്തിയ 29,120 എന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്നാണ് സ്വര്‍ണ്ണവില കുറഞ്ഞത്.

കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ 1360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഇടിഞ്ഞതും രൂപയുടെ മൂല്യത്തില്‍ അല്‍പം വര്‍ദ്ധനവുണ്ടായതുമാണ് വില കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി വില കുറഞ്ഞിരുന്നു. തിരുവോണ ദിവസവും ഇതേ ട്രെന്‍ഡായിരുന്നു. അതിന് ശേഷം സ്വര്‍ണ്ണത്തിന് ക്രമമായി വില കുറയുകയാണ്.