നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ

 | 
navakerala

കൊച്ചി: നവ കേരളസദസ്സ് ഇന്ന് മുതൽ നാല് ദിവസം എറണാകുളം ജില്ലയിൽ. പ്രഭാതയോഗത്തിനു ശേഷം രാവിലെ 11 മണിക്ക് ചാലക്കുടി കാർമൽ സ്കൂൾ മൈതാനിയിലും 2 മണിക്ക് അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിലും 3.30 നു ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും 5 മണിക്ക് പറവൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും നടക്കും. 

അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിൽ രാവിലെ 11 മുതൽ നിവേദനങ്ങൾ സ്വീകരിക്കും. 25 കൗണ്ടറുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും മുതിർന്നവർക്കുമായി ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുണ്ട്. സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 

വകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കമാലി, പറവൂർ, ആലുവ മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും.