നവകേരള സദസ് ഇന്ന് വയനാട്ടിൽ

 | 
navakerala

നവകേരള സദസ് ഇന്ന് വയനാട്ടിൽ നടക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കഴിഞ്ഞ ദിവസം രാത്രിയോടെ ജില്ലയിലെത്തി. പതിനൊന്ന് മണിക്ക് കൽപ്പറ്റ, മൂന്നു മണിക്ക് ബത്തേരി, നാലരയ്ക്ക് മാനന്തവാടി എന്നിങ്ങനെയാണ് സദസുകൾ ക്രമീകരിച്ചിട്ടുള്ളത്. 

ഓരോ വേദിയിലും ജനങ്ങളുടെ പരാതി സ്വീകരിക്കാൻ 10 കൗണ്ടറുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോയിടത്തും പരിപാടി തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപ് മുതൽ പരാതി സ്വീകരിച്ചു തുടങ്ങും. വേദികളിൽ ആദിവാസി കലാരൂപങ്ങൾ ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും ഉണ്ടാകും.