നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പർക്ക പരിപാടിയായി മാറും; മുഖ്യമന്ത്രി

 | 
pinarayi vijayan


നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പർക്ക പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ സമാനതകളില്ലാത്ത ജനപങ്കാളിത്തമാണ് ഉണ്ടായത്. യുഡിഎഫ് എം.എൽഎമാരെ വിലക്കുന്നത് ജനപ്രതിനിധികളുടെ അവകാശത്തെ ഹനിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് നേതാക്കൾ നവകേരള സദസിനെതിരെ വലിയ അപവാദ പ്രചാരണങ്ങൾ നടത്തുന്നു. പരാതി പരിഹരിക്കപെടുന്നില്ല എന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു. അദാലത്തുകളിൽ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതിൽ 69,413 പരാതികളിലും തീർപ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികൾ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടർനടപടികൾ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ സമീപനം ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന് നോക്കിയല്ല, മറിച്ച് നാടിന്റെ പൊതുവായ കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.