നവകേരള സദസ്; ഇന്ന് മലപ്പുറത്ത്

 | 
f


നവകേരള സദസ് ഇന്ന് മലപ്പുറത്ത്. നവംബർ 27 മുതൽ 30 വരെ നാല് ദിവസങ്ങളിലായാണ് ജില്ലയിൽ നവകേരള സദസ് നടക്കുക. ഓരോ ദിവസവും നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക.

രാവിലെ ഒമ്പതിന് തിരൂർ ബിയാൻകോ കാസിലിലും രാവിലെ 11 ന് പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂർ മണ്ഡലം സദസ്സ് എടപ്പാൾ സഫാരി പാർക്കിലും, 4.30 ന് തിരൂർ മണ്ഡലം സദസ്സ് ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂർ മണ്ഡലം ജനസദസ്സ് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.