നവകേരള സദസ്; കോഴിക്കോട് ജില്ലയിൽ രണ്ടാം ദിനം, ഇന്ന് അഞ്ചു മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും
Nov 25, 2023, 10:27 IST
| 
കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ടാം ദിനമാണ് നവകേരളസദസ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ്നവകേരള സദസ് നടക്കുക.
വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും.