നവകേരള സദസ്സ്; ഇന്ന് കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിൽ

 | 
navakeala

നവകേരള സദസ്സ് ഇന്നും മലപ്പുറം ജില്ലയിൽ. നാല് മണ്ഡലങ്ങളിലാണ് മൂന്നാം ദിവസവത്തെ പര്യടനം. രാവിലെ 11 മണിക്ക് കൊണ്ടോട്ടി  ജിവിഎച്എസ്എസ്, ഉച്ചയ്ക്ക് 3 മണിക്ക് മഞ്ചേരി ജിബിഎച്എസ്എസ് ഗ്രൗണ്ട്, വൈകുന്നേരം 4 മണിക്ക്  മങ്കട ജിഎച്എസ്എസ്, 6 മണിക്ക് മലപ്പുറം എംഎസ്പി എൽപിഎസ് ഗ്രൗണ്ടിലുമാണ് സദസ് നടക്കുക.

മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിലൂടനീളം ഒരുക്കിയത്.