നവകേരള യാത്ര മികച്ച പരിപാടി; പ്രഭാത യോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്

 | 
HH

നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസിൽ എത്തിയത്. 

പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനമധ്യത്തിലിറങ്ങി ജനങ്ങളെ കാണുമ്പോൾ, മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പാലക്കാടിന്റെ ചില പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തനിക്ക് അവസരം കിട്ടി. നവകേരള യാത്ര നല്ല യാത്രയാണെന്നും മുഖ്യമന്ത്രിയുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച തന്റേടമുള്ള തീരുമാനമാണിതെന്നും ഗോപിനാഥ് പറഞ്ഞു. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും എവി ഗോപിനാഥ് വ്യക്തമാക്കി.

പാലക്കാട് നടക്കുന്ന നവകേരള സദസിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ മുൻ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാർക്കാട് മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എംകെ സുബൈദയാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്.