നവീന്‍ ബാബുവിന്റെ ആത്മഹത്യ; കുറ്റക്കാരെ ആരെയും വെറുതെവിടില്ല - മന്ത്രി കെ. രാജന്‍

 | 
k rajan

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്‍. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകാര്‍ക്കെതിരെ എത് അറ്റം വരെയും പോകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.ഏതെങ്കിലും തരത്തില്‍ എഡിഎം ഇത്തരത്തില്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാന്‍. എന്റെ അഭിപ്രായത്തില്‍ മാറ്റമില്ല. അതനുസരിച്ച് റവന്യു വകുപ്പിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയും. അതിനകത്ത് പ്രയാസമുണ്ടാവില്ല. - അദ്ദേഹം വ്യക്തമാക്കി. ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു