നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടണം; ശശി തരൂർ

 | 
tharur

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിടണമെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്തു നടന്ന കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മാണ പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. 

കെ. കരുണാകരനാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും തരൂര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ വിമാനത്താവളത്തെ എതിര്‍ത്തവരാണ്. അവരിപ്പോള്‍ അതില്‍ സഞ്ചരിച്ച് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ 80 ശതമാനം വിമാനത്താവളങ്ങളും വ്യക്തികളുടെ പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടുന്നതില്‍ മടിക്കേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.