നെടുമുടി വേണു ആശുപത്രിയില്‍; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

 | 
Nedumudi-Venu
നടന്‍ നെടുമുടി വേണു ആശുപത്രിയില്‍

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ കോവിഡ് ബാധിതനായ അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവിധ രോഗങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. ഒടിടിയിലും തീയേറ്ററിലും പ്രദര്‍ശനത്തിനെത്തിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് നെടുമുടിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡോ.ബിജു സംവിധാനം ചെയ്ത ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.