നവജാത ശിശുവിന്റെ കണ്ണും ചെവിയും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല: 4 ഡോക്ടർമാർക്കെതിരെ കേസ്

 | 
newborn baby

നവജാത ശിശുവിനു ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ 4 ഡോക്ടർമാർക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

‘നോൺവെജ് കഴിക്കേണ്ട’: കാമുകന്റെ സമ്മർദം; ഡേറ്റാ കേബിൾ ഉപയോഗിച്ച് ജീവനൊടുക്കി പൈലറ്റ്
കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല, വായ തുറക്കുന്നുമില്ല. ഇത്തരത്തിൽ ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. കാലിനും കൈയ്ക്കും വളവുമുണ്ട്.

ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങ്ങിലൊന്നും ഡോക്ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് നവജാത ശിശുവിന്റെ അമ്മ പൊലീസിൽ പരാതി നൽകിയത്.