ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

 | 
news click

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പുർകായസ്തയ്‌ക്കൊപ്പം അറസ്റ്റിലായ ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.

ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് ന്യൂസ് ക്ലിക്ക് ഓഫീസിലും ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട 30 ഓളം മാധ്യമപ്രവർത്തകരുടെ വസതികളിൽ ഡൽഹി പോലീസ് ഒരു ദിവസം നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിന് ശേഷമാണ് പുർകായസ്തയെയും ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ഇവർ അനധികൃത വിദേശ ഫണ്ട് സ്വീകരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചു.