സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ; സാഹചര്യം നിരീക്ഷിച്ച് കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

രാത്രി 10 മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിയന്ത്രണം.
 | 
PINARAYI
ഓണം വന്നതോട്കൂടി ലോക്ക്ഡൗണിൽ ഇളവ് നൽകിയത്  കൊവിഡ് കേസുകളിൽ വർധനയുണ്ടായെന്നും തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വന്നതോട്കൂടി ലോക്ക്ഡൗണിൽ ഇളവ് നൽകിയത്  കൊവിഡ് കേസുകളിൽ വർധനയുണ്ടായെന്നും തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിയന്ത്രണം.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നുവെന്നും വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത് കേരളത്തിലാണെന്നും. ഒരു ദിവസം അഞ്ച് ലക്ഷം പേർക്ക് വരെ വാക്സിൻ നൽകുന്നുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.