നിമിഷപ്രിയ കേസ്; മാതാവിനോട് യെമനിലേക്ക് പോകരുതെന്ന് നിർദ്ദേശം ​​​​​​​

 | 
nimisha


യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കാണാൻ അവരുടെ അമ്മ ഉൾപ്പെടെയുള്ള സംഘം യെമനിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. കുടുംബം ഇപ്പോൾ യെമെൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ശരിയത്ത് നിയമ പ്രകാരമുളള 'ബ്ലഡ് മണി' കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. ഈ ചർച്ചകൾക്കായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും, മകൾ മിഷേൽ ടോമി തോമസും യെമെൻ സന്ദർശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. 

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ തലാൽ അബ്ദുൾ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.