കോയമ്പത്തൂരിലും നിപ, സ്ഥിരീകരിച്ച് ജില്ല കലക്ടർ
Sep 6, 2021, 15:21 IST
| 
കേരളത്തിനു പിന്നാലെ തമിഴ്‌നാട്ടിലും നിപ്പ വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ ഒരാള്‍ക്കു നിപ്പ ബാധയുണ്ടായതായി കലക്ടര്‍ ഡോ. ജി.എസ്. സമീരന്‍ അറിയിച്ചു. എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും കലക്ടര്‍ പറഞ്ഞു. ശക്തമായ പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരെ കൃത്യമായി പരിശോധിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി. കേരളത്തില്‍ 12 വയസുകാരന്‍ നിപ്പ ബാധിച്ചു മരിച്ചതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.