നിപ; ഹൈ റിസ്‌ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

 | 
nipah

നിപ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിലൊരാൾ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. ഏറ്റവും ഒടുവിൽ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്രസംഘവുമായി ചർച്ച നടത്തിയതായും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കോഴിക്കോടിനു പുറമേ മറ്റു ജില്ലകളിൽനിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.