ഈ രീതിയിൽ ഒരു മഹോത്സവം തിരുവനന്തപുരത്ത് ഇതുവരെ നടന്നിട്ടില്ല; കേരളീയം വൻ വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി

 | 
v shivankutty

ഈ രീതിയിൽ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ലെന്നും കേരളീയം വൻ വിജയമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഇന്നലെ വൈകിട്ട് 6 മുതൽ 11 വരെ കനകക്കുന്നിൽ എത്തിയത് ഒരുലക്ഷം പേരാണ്.  കേരളീയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു. 

കേരളീയത്തിന്റെ സമാപനം നാളെ വൈകിട്ട് 4 മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.