ആരും 'അമ്മയെ' വിട്ടുപോയിട്ടില്ല: മോഹൻലാൽ
'എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവെയ്ക്കും'
| Aug 15, 2025, 13:16 IST
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ചലചിത്ര സംഘടന 'അമ്മ'യുടെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത് നടൻ മോഹൻലാൽ. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സംഘടനയെ നല്ല രീതിയിൽ മുന്നോട്ടുനയിക്കുമെന്നാണ് വിശ്വാസമെന്നും മോഹൻലാൽ പറഞ്ഞു.
അംഗങ്ങളുടെ അഭിപ്രായമനുസരിച്ചൊരു കമ്മിറ്റി വരും. അമ്മ സംഘടനയെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകും. ആരും ഇതില്‍നിന്ന് വിട്ടുപോയിട്ടില്ല. എല്ലാവരും ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെയ്ക്കുമെന്നാണ് എന്റെ വിശ്വാസം അങ്ങനെ തന്നെ സംഭവിക്കും,മോഹൻലാൽ പറഞ്ഞു.

