ജപ്പാൻ തീരത്തേക്ക് ബാലിസ്റ്റിക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ

ദക്ഷിണ കൊറിയയും ജപ്പാൻ സൈന്യവും വാർത്ത സ്ഥിരീകരിച്ചു
 | 
kim jong un

ജപ്പാൻ തീരത്തേക്ക് ഉത്തര കൊറിയ  ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. ​ദക്ഷിണ കൊറിയയും ജപ്പാനും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.  ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ് രഹസ്യാന്വേഷണ മേധാവികൾ ഉത്തര കൊറിയയെക്കുറിച്ച് ചർച്ച ചെയ്യാൻ സോളിൽ കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് ഉത്തര കൊറിയയുടെ നടപടി. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് കൊറിയ ഹൈപ്പർസോണിക്ക്, ലോംഗ് റേഞ്ച് ക്രൂയിസ് മിസൈലുകൾ, വിമാന വിരുദ്ധ ആയുധങ്ങൾ എന്നിവയുടെ പരീക്ഷണം നടത്തിയിരുന്നു.

ഉത്തരകൊറിയയുടെ കിഴക്ക് ഭാ​ഗത്തള്ള സിൻപോ തുറമുഖത്തുനിന്നാണ് മിസൈൽ തൊടുത്തത്. ജപ്പാൻ കടൽ എന്നാണ് ഈ ഭാ​ഗത്തെ വിളിക്കുന്നത്. രണ്ട് മിസൈലുകൾ തങ്ങളുടെ തീരത്ത് പതിച്ചെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. 

കൊറിയൻ ഉപദ്വീപിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാൽ ശത്രുക്കൾക്കെതിരായ സ്വയം പ്രതിരോധത്തിനായി ആയുധങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്നും കിം ജോങ് ഉൻ പറഞ്ഞു.