പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു
Nov 22, 2023, 11:43 IST
| പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
ഇരുപത് നോവലുകൾ,300ഓളം ചെറുകഥകൾ, ബാലസാഹിത്യകൃതികൾ, യാത്രാവിവരണം, ജീവചരിത്രം എന്നിങ്ങനെ സാഹിത്യരചനയിലെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ‘നെല്ല്’ എന്ന ആദ്യനോവൽ ഏറെ ശ്രദ്ധേയമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളം സാഹിത്യ അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.