കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് വീണ്ടും പിടിയിൽ

 | 
marad aneesh


കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മരട് അനീഷ് പോലീസ് കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം തുടങ്ങീയ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട് അനീഷിനെതിരെ പുതുതായി എടുത്ത കേസുകളിലാണ് അറസ്റ്റ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് പോലീസ് സംഘം അനീഷിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലാണെങ്കിലും ചികിത്സ തുടരേണ്ടതിനാൽ അനീഷ് ആശുപത്രിയിൽ തന്നെ തുടരുകയാണ്. ആശുപത്രിയിൽ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.