ഇനി ഒറ്റ വിസയിൽ ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി വരുന്നു

 | 
VISA

ഇനി ഒറ്റ വിസയിൽ ആറു രാജ്യങ്ങൾ സന്ദർശിക്കാം. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. 

ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.