ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു

 | 
Oman
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു.

മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു. ഏപ്രില്‍ അവസാനം ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാനാകും. പത്തു ദിവസത്തേക്കാണ് ഒമാന്‍ ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായതോടെ നീട്ടുകയായിരുന്നു. 

ഒമാന്‍ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുള്ളത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. യുഎഇ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് അവസാനിപ്പി്ച്ചിരുന്നു. ഇതിന് പുറമേ സന്ദര്‍ശക വിസക്കാര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. 

കുവൈറ്റ് ഒന്നര വര്‍ഷത്തിന് ശേഷം ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി സൗദി കൂടി നേരിട്ട് പ്രവേശനത്തിനുള്ള അനുമതി നല്‍കാനുണ്ട്.