ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി
Dec 27, 2021, 18:24 IST
|
സംസ്ഥാനത്ത് വീണ്ടും രാത്രികാല നിയന്ത്രണം. ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ഫ്യൂ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകും. വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.
സംസ്ഥാനത്ത് നിലവില്‍ 37 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തലത്തില്‍ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാനാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.