നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 15 രോഗികള്‍
Dec 20, 2021, 13:50 IST
| കോവിഡ് ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്ത് നാലു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് നാലു കേസുകളും സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 17കാരനൊപ്പം യുകെയില്‍ നിന്നെത്തിയ അമ്മ ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ എന്നിവര്‍ ഒമിക്രോണ്‍ ബാധിതരാണെന്ന് കണ്ടെത്തി.
ഇവരെക്കൂടാതെ യുകെയില്‍ നിന്നെത്തിയ ഒരു 27 കാരിക്കും നൈജീരിയയില്‍ നിന്നെത്തിയ 32 കാരനും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയയാള്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പൊസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്ന് ജനിതക പരിശോധന നടത്തുകയായിരുന്നു. 27കാരി ക്വാറന്റൈനിലാണ്.
നാല് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി ഉയര്‍ന്നു.