ഓണം ബംപർ ഭാഗ്യശാലിയെ കണ്ടെത്താനായില്ല

 | 
onam

തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്നയാളാണ്. അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെ ഏജൻസിയിൽ ബന്ധപ്പെട്ടിട്ടില്ല. തമിഴ് മാധ്യമങ്ങളിൽ വിജയിയെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ടയാൾക്ക് ടിക്കറ്റ് ഹാജരാക്കാനും കഴിഞ്ഞില്ല. 

ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ​ലോട്ടറി വിറ്റത്.