മുനമ്പത്ത് ഫിഷിംഗ് ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; എട്ടുപേരെ രക്ഷപ്പെടുത്തി

 | 
Munambam

മുനമ്പത്ത് ഫിഷിംഗ് ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തോപ്പുംപടി ഹാർബറിൽ നിന്ന് ശനിയാഴ്ച കടലിൽ പോയ സിൽവർസ്റ്റാർ എന്ന ബോട്ടും നൂറിൻമോൾ എന്ന ബോട്ടുമാണ് നടുക്കടലിൽ കൂട്ടിയിടിച്ചത്. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് എന്നയാളാണ് മരിച്ചത്. അപകടത്തിൽ കടലിൽ വീണ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 

രക്ഷപ്പെട്ടവർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് പരിക്കേറ്റവരെ കരയിൽ എത്തിച്ചത്. ജോസിന്റെ മൃതദേഹവും ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.