പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല ;കെ സുധാകരൻ

 | 
k sudhakaran

തിരുവനന്തപുരം:  പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. അത്തരത്തിൽ വാർത്ത വന്നത് തീർത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും സുധാകരൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാർഥി ആര് എന്നതിൽ ഒരു തർക്കവും പാർട്ടിയിൽ ഉണ്ടാകില്ല എന്നാണ് താൻ വ്യക്തമാക്കിയത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നും സുധാകരൻ അഭ്യർഥിച്ചു.