ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത്

 | 
uuuuu

കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത് ഷാനിഫ്. കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കം. കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അതേത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. എരമല്ലൂർ, കണ്ണൂർ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവർ.