ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ; സമ്മാന പദ്ധതിയുമായി കെ എസ് ഇ ബി

 | 
ffffffff


വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി. 

 വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബർ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബർ 30 വരെ പണമടച്ചവരിൽ നിന്നും ഡിസംബർ ആദ്യ വാരത്തിലും ഡിസംബർ മാസത്തിൽ പണമടച്ചവരിൽ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാർഹരെ കണ്ടെത്തും. ഫേസ്ബുക്കിലൂടെയാണ് കെ എസ് ഇ ബി വിവരം പങ്കുവെച്ചത്.