സംസ്ഥാനത്ത് ഉള്ളിവില കുതിക്കുന്നു

 | 
ym

സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന . ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുതിക്കുന്നത് . തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപയും. 

കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില വര്‍ധിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വിലവര്‍ധനയാണുണ്ടായത്.ഡല്‍ഹിയില്‍ ഒരു കിലോ സവാള്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വിപണിയില്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരുന്ന ഡിസംബര്‍ വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.