വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് അടിയന്തര പ്രമേയം; സഭയില്‍ എത്താതെ മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടിക്കെതിരെ നിയമസഭയില് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രമേയം. പി.ടി.തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം മന്ത്രി ശിവന്‍കുട്ടി സഭയില്‍ എത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയത്.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടി നിയമസഭയില്‍ എത്താതിരിക്കുന്നത്. നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിധിക്ക പിന്നാലെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. ഇന്ന് നിയമസഭയിലും ഈ വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരിക്കുകയാണ്.