ഈശോ എന്ന പേര് ഒരു സിനിമക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?; നാദിര്‍ഷയെ അനുകൂലിച്ച് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ്

ഈശോ വിവാദത്തില് സംവിധായകന് നാദിര്ഷയെ അനുകൂലിച്ച് ഓര്ത്തഡോക്സ് സഭാ ബിഷപ്പ്.
 | 
ഈശോ എന്ന പേര് ഒരു സിനിമക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?; നാദിര്‍ഷയെ അനുകൂലിച്ച് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ്

ഈശോ വിവാദത്തില്‍ സംവിധായകന്‍ നാദിര്‍ഷയെ അനുകൂലിച്ച് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ്. സഭയുടെ തൃശൂര്‍ രൂപതാ മെത്രാപ്പോലീത്തയായ യൂഹാനോന്‍ മെലേത്തിയൂസ് ആണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ നാദിര്‍ഷയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കുന്നു.

മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക് ഇങ്ങനെ പേരുണ്ട്. അവരെയാരെയും നിരോധിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണ് വിളിക്കുന്നത് ഈ പേര് മറ്റെങ്ങും വന്നുകൂടായെന്ന് വരുമോയെന്നും ബിഷപ്പ് ചോദിക്കുന്നു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിന്റെ പേര് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. നാദിര്‍ഷയുടെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമയുടെ പേരു മാറ്റണമെന്ന ഭീഷണിയുമായി പി.സി.ജോര്‍ജ് രംഗത്തു വന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പി.സി.ജോര്‍ജ് വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

പോസ്റ്റ് വായിക്കാം

ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌
എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?