പി.പി ദിവ്യ വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍; അന്വേഷണസംഘം ആവശ്യപ്പെട്ടത് 5 ദിവസത്തെ കസ്റ്റഡി
Nov 1, 2024, 11:58 IST
|
എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്.
രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.