പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കും വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ പിടിയില്‍

 | 
KSBA Thangal

പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവിനെ തോക്കും വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ പിടികൂടി. ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളെയാണ് കോയന്വത്തൂര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിമാനത്താവളത്തില്‍ വെച്ച് ബാഗേജ് ചെക്കിംഗിനിടെയാണ് തോക്കും തിരകളും കണ്ടെത്തിയത്. തോക്കിനൊപ്പം ഏഴ് വെടിയുണ്ടകള്‍ ഉണ്ടായിരുന്നു.

പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നും തങ്ങള്‍ പറഞ്ഞെങ്കിലും ലൈസന്‍സ് ഹാജരാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തത്.

കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ എത്തിയത്. അവിടെ നിന്ന് അമൃത്സറിലേക്ക് പോകാനായിരുന്നു നീക്കം. പട്ടാമ്പി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.