നവകേരള സദസിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

 | 
pinarayi

നവകേരളസദസ്സിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സക്കാഫ് തങ്ങൾ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി.സി.സി. മുൻ അംഗവും തിരുനാവായ മുൻ ബ്ലോക്ക് അംഗവുമായ സി. മൊയ്തീനും, മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും  പ്രഭാതയോഗത്തിൽ പങ്കെടുത്തു. 

നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്താണ് പര്യടനം. നവംബർ 27 മുതൽ 30 വരെ നാല് ദിവസങ്ങളിലായാണ് ജില്ലയിൽ നവകേരള സദസ് നടക്കുക. ഓരോ ദിവസവും നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും.