പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം നല്‍കി സുപ്രീം കോടതി

 | 
Thaha Fasal

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം നല്‍കി സുപ്രീം കോടതി. കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതിയാണ് താഹയുടെ ജാമ്യം റദ്ദാക്കിയത്. അതേസമയം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ടു പേരില്‍ ഒരാള്‍ക്ക് മാത്രം ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്‍ഐഎ കോടതി നേരത്തേ അലന്‍ ഷുഹൈബിനും താഹയ്ക്കും ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അലന്റെ ജാമ്യം നിലനിര്‍ത്തിക്കൊണ്ട് താഹയുടെ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് താഹയ്ക്ക് ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

താഹയ്ക്ക് ജാമ്യം നല്‍കരുതെന്നും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേസില്‍ വാദം നേരത്തേ പൂര്‍ത്തിയായിരുന്നു.